കൊട്ടാരക്കര : എഴുകോൺ അമ്പലത്തും കാലയിൽ എം ഡി എം എ യുമായി യുവാവ് അറസ്റ്റിൽ. കിഴക്കേകല്ലട രണ്ടു റോഡ് മുക്ക് അഞ്ജനത്തിൽ സനൽ രാജൻ (25) ആണ് അറസ്റ്റിൽ ആയത്. എഴുകോൺ സി ഐ ക്കു കിട്ടിയ രഹസ്യ അന്വേഷണത്തിൽ നടത്തിയ അന്വേഷണത്തിൽ അമ്പലത്തുകാലയിൽ നിന്നും പിടികൂടിയത്. ഇയാളുടെ പക്കൽ നിന്നും 176 ഗ്രാം എം ഡി എം എ ആണ് പിടികൂടിയത്. സനൽ രാജന്റെ ബൈക്കും പോലീസ് കസ്റ്റഡിയിൽ എടുത്തു.
എഴുകോൺ സി ഐ ടി ശിവപ്രകാശ്, എസ് ഐ അനീസ്,, ജോസ്, എ എസ് ഐ ഷിബു, എസ് സിപി ഓ മാരായ ആർ പ്രദീപ്കുമാർ, ഗിരീഷ്കുമാർ, ശിവകുമാർ, സി പി ഓ മാരായ, സുജിത്,ശിവപ്രസാദ് എന്നിവരുടെ നേതൃത്വത്തിലാണ് പിടികൂടിയത്
