കൊട്ടാരക്കര : തൊഴിലില്ലായ്മയ്ക്കെതിരെ മതനിരപേക്ഷ ഇന്ത്യയ്ക്കായി യുവജന മുന്നേറ്റം മുദ്രാവാക്യമുയർത്തി ഡിവൈഎഫ്ഐ നവംബർ 3ന് നടത്തുന്ന പാർലമെന്റ് മാർച്ചിന്റെ പ്രചരണാർത്ഥമുള്ള കൊട്ടാരക്കര ബ്ലോക്ക് കമ്മിറ്റി കാൽനട ജാഥ പര്യടനം തുടങ്ങി. വയയ്ക്കൽ ജംഗ്ഷനിൽ സിപിഐ എം ഏരിയ സെക്രട്ടറി പി കെ ജോൺസൻ ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ വാളകം മേഖലാ പ്രസിഡന്റ് റോബിൻ യോഹന്നാൻ അധ്യക്ഷനായി. സെക്രട്ടറി നിഖിൽ മധു സ്വാഗതം പറഞ്ഞു. ജാഥാ ക്യാപ്റ്റൻ ജി മുകേഷ്, വൈസ് ക്യാപ്റ്റൻ ദിവ്യ ചന്ദ്രശേഖർ, മാനേജർ ഫൈസൽ ബഷീർ, സിപിഐ എം വാളകം ലോക്കൽ സെക്രട്ടറി കെ പ്രതാപകുമാർ, എസ് അരവിന്ദ്, മിലൻ രാജ്, അരുൺ കോട്ടാത്തല, അരുൺ ദേവ്, ആർ രാഹുൽ, ലിഡിയ മറിയം രാജു എന്നിവർ സംസാരിച്ചു. ജാഥ അണ്ടൂർ അമ്പലം ജംഗ്ഷനിൽ സമാപിച്ചു. രണ്ടാം ദിവസത്തെ പര്യടനം ഇന്ന് (ശനി) രാവിലെ 9 ന് കൊച്ചാലുംമൂട്ടിൽ നിന്നും ആരംഭിച്ചു. വൈകിട്ട് മൈലത്ത് സമാപിക്കും. നാളെ (ഞായർ) രാവിലെ പൂവറ്റൂരിൽ നിന്നും ആരംഭിക്കുന്ന ജാഥ വൈകിട്ട് 6 ന് മാവടി കാഞ്ഞിരംവിളയിൽ സമാപിക്കും. സമാപന സമ്മേളനം മന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്യും.
