പുനലൂർ : അന്തർ സംസ്ഥാന കഞ്ചാവ് ലോബിയുമായി അടുത്ത ബന്ധം ഉള്ള തെന്മല സ്വദേശിയെ പുനലൂർ പോലീസ് അറസ്റ്റ് ചെയ്തു.തെന്മല അണ്ടൂർപ്പച്ച അശ്വതി ഭവനിൽ അശോകൻ (55) ആണ് 2കിലോ കഞ്ചാവുമായി പുനലൂർ പോലീസിന്റെ പിടിയിലായത്. ഇയാൾ തമിഴ്നാട്ടിൽ നിന്ന് കഞ്ചാവുമായി പുനലൂരിലേക്ക് ട്രെയിൻ മാർഗം വരുന്നതായി പുനലൂർ ഡി വൈ എസ് പി വിനോദിന് രഹസ്യ വിവരം ലഭിച്ചിരുന്നു. തുടർന്ന് പ്രത്യേക സംഘം ഇയാളെ നിരീക്ഷിച്ചു വരികയായരുന്നു. പുനലൂർ ഡി വൈ എസ് പി യുടെ നിർദേശാനുസരണം പുനലൂർ പോലീസ് ഇൻസ്പെക്ടർ രാജേഷ് കുമാർ, എസ് ഐ മാരായ ഹരീഷ്, ജീസ് മാത്യു, രാജേഷ്, ഉദയൻ, സി പി ഒ മാരായ സിയാദ്, അജീഷ്, ഗിരീഷ്, രജിത് കുമാർ എന്നിവർ ചേർന്ന സംഘം ഇന്ന് രാവിലെ 11 മണിയോടെ പുനലൂർ റയിൽവേ സ്റ്റേഷന് സമീപം വച്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാൾ തെന്മല, കുളത്തുപ്പുഴ തുടങ്ങിയ സ്റ്റേഷനുകളിലെ നിരവധി കഞ്ചാവ് കേസുളിലെ പ്രതിയാണ്. ഇയാളുടെ അന്തർ സംസ്ഥാന ബന്ധങ്ങൾ പരിശോധിച്ചു വരുന്നതായി പോലീസ് അറിയിച്ചു.അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി.
