കൊട്ടാരക്കര : കെ എസ് ആർ ടി സി ഡിപ്പോയിൽ വിദ്യാർത്ഥികൾക്കുള്ള കൺസക്ഷൻ പുതുക്കുന്നതു ദിവസങ്ങളോളം വൈകിപ്പിക്കുന്ന ഉദ്യോഗസ്ഥരുടെ നിലപാടിനെതിരെ ബിജെപി പ്രതിഷേധവുമായി രംഗത്തു വന്നു. ഇത് സംബന്ധിച്ച് ബിജെപി പ്രവർത്തകരും കെ എസ് ആർ ടി സി ജീവനക്കാരുമായി വാക്ക് തർക്കത്തിൽ ആയതോടെ പോലീസ് വന്നു ഉദ്യോഗസ്ഥരെ കൊണ്ട് കൺസക്ഷന് കാത്തു നിന്നവരുടെ കാർഡുകൾ ശരിയാക്കി വിതരണം ചെയ്യിപ്പിച്ചു. പുതുക്കി നൽകുന്ന കൺസെഷൻ കാർഡിന് തിരികെ വാങ്ങാനായി ടോക്കെണിൽ തീയതി എഴുതി നൽകിയെങ്കിലും ദിവസങ്ങൾ വൈകിയും കൺസെഷൻ കാർഡ് നൽകാതായ പരാതി വന്നതോടെ ബിജെപി മണ്ഡലം പ്രസിഡന്റ് അനീഷ് കിഴക്കേക്കരയുടെ നേതൃത്വത്തിൽ പ്രതിഷേധവുമായി എത്തുകയായിരുന്നു. ടോക്കൺ തീയതി കഴിഞ്ഞു ദിവസങ്ങളോളം നടത്തിയ ശേഷമാണ് കാർഡ് നൽകുക. കാർഡ് തീയതി പ്രകാരം വാങ്ങാനായി എത്തിയവർക്ക് മുഴുവൻ പേർക്കും കാർഡ് നൽകിയ ശേഷമാണ് ബിജെപി പ്രവർത്തകർ പിരിഞ്ഞു പോയത്. പ്രതിഷേധത്തിൽ ബിജെപി മണ്ഡലം പ്രസിഡന്റ് അനീഷ് കിഴക്കേകര കൗൺസിലർ ഗിരീഷ്കുമാർ, രാജീവ് കേളമത്ത് എഞ്ചിവർ പ്രതിഷേധത്തിനു നേതൃത്വം നൽകി.
