കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ വഴിയോരക്കച്ചവടക്കാരനിൽ നിന്നും മാമ്പഴം മോഷ്ടിച്ച കേസിൽ പൊലീസുകാരനെതിരെ വകുപ്പ് തല നടപടിയ്ക്കു ശുപാർശ. മാമ്പഴ മോഷണത്തിന്റെ കൃത്യമായ തെളിവുകൾ സിസിടിവി ക്യാമറാ ദൃശ്യങ്ങൾ അടക്കം പുറത്ത് വന്നതോടെയാണ് ഇപ്പോൾ പൊലീസ് ഇയാൾക്കെതിരെ വകുപ്പ് തല നടപടിയ്ക്കു ശുപാർശ ചെയ്തിരിക്കുന്നത്. പൊലീസുകാരന്റെ വിശദാംശങ്ങൾ സഹിതം കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി ഇടുക്കി ജില്ലാ പൊലീസ് മേധാവിയ്ക്കും, ഇടുക്കി എ.ആർ ക്യാമ്പ് കമാന്റന്റിനും റിപ്പോർട്ട് നൽകും. പൊലീസ് ഉദ്യോഗസ്ഥനെതിരെ കൂടുതൽ തെളിവുകൾ ശേഖരിച്ച ശേഷം അറസ്റ്റ് ഉണ്ടാകുമെന്ന സൂചനയാണ് ലഭിക്കുന്നത്.
