ഡെറാഡൂണ്‍ : ഉത്തരാഖണ്ഡില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 25 പേര് മരിച്ചു. പരിഗഡ്വാല്‍ ജില്ലയിലെ സിംദി ഗ്രാമത്തില്‍ ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. വിവാഹസംഘം സഞ്ചരിച്ച ബസ് ആണ് അപകടത്തില്‍പ്പെട്ടത്.
നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. സംസ്ഥാന ദുരന്ത നിവാരണ സേനയും പോലീസും ചേര്‍ന്ന് 21 പേരെ രക്ഷപ്പെടുത്തി. പരുക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് പോലീസ് മേധാവി അശോക് കുമാര്‍ പറഞ്ഞു. രാത്രി സംഭവം നടന്ന് ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചുവെന്നും അശോക് കുമാര്‍ അറിയിച്ചു .
സ്ത്രീകളും കുട്ടികളും അടക്കം അമ്പതോളമാളുകളാണ് ബസിലുണ്ടായിരുന്നത്. ലാല്‍ധാങ്ങില്‍ നിന്ന് വിവാഹത്തില്‍ പങ്കെടുക്കാന്‍ പുറപ്പെട്ടവര്‍ സഞ്ചരിച്ച ബസ് അഞ്ഞൂറ് മീറ്റര്‍ താഴ്ചയിലേക്ക് മറിയുകയായിരുന്നു. അപകടത്തില്‍ ദുഃഖം രേഖപ്പെടുത്തി മുഖ്യമന്ത്രി പുഷ്കര്‍ സിങ് ധാമി രംഗത്തെത്തി.