അഞ്ചൽ : കുരിശുംമുക്കിന് സമീപം കഴിഞ്ഞ ദിവസം മദ്യം വാങ്ങാൻ പണം നൽകിയില്ല എന്ന് പറഞ്ഞ് അഞ്ചൽ ചെമ്പകരാമനല്ല സ്വദേശിയെ മർദ്ദിക്കുകയും മുഖത്ത് ഇടിക്കുകയും ചങ്ങലയ്ക്ക് മൂക്കിന് ഇടിച്ച് പൊട്ടൽ ഉണ്ടാക്കുകയും ചെയ്ത പ്രതിയായ അഞ്ചൽ വില്ലേജിൽ പനവിള എന്ന സ്ഥലത്ത് ശാലിനി മന്ദിരത്തിൽ ചക്കക്കുരു എന്നുവിളിക്കുന്ന സജുവിനെ പനച്ചവിളയിൽ നിന്നും ഇൻസ്പെക്ടർ K G ഗോപകുമാറിന്റെ നേതൃത്വത്തിൽ എസ്. ഐ പ്രജീഷ് കുമാർ, ടി ഷാജഹാൻ, എ. എസ്. ഐ അജിത്ത് ലാൽ, സി. പി. ഒ. ദീപു, സി. പി. ഒ സജി രജീഷ് , സി. പി. ഒ ഷാദ് എന്നിവർ ചേർന്നാണ് പിടികൂടിയത്. പ്രതിയെ വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കി.
