കൊട്ടാരക്കര : തൃക്കണ്ണമംഗല്‍ പ്ലാപ്പള്ളി സദാനന്ദപുരം റോഡിന്റെ നിര്‍മ്മാണോദ്ഘാടനം തൃക്കണ്ണമംഗല്‍ ജംഗ്ഷനില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിര്‍വ്വഹിച്ചു. മന്ത്രി കെ എൻ ബാലഗോപാല്‍ അധ്യക്ഷനായി. കൊട്ടാരക്കര നഗരസഭ ചെയർമാൻ എ. ഷാജു സ്വാഗതം പറഞ്ഞു. വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ഹർഷകുമാർ, നഗരസഭ വൈസ് ചെയർപേഴ്സൻ അനിത ഗോപകുമാർ, സ്ഥിരം സമിതി അധ്യക്ഷരായ എസ് ആർ രമേശ്, കെ ഉണ്ണികൃഷ്ണമേനോൻ, സിപിഐ എം ഏരിയാ സെക്രട്ടറി പി കെ ജോൺസൻ, നഗരസഭ കൗൺസിലർമാരായ ജേക്കബ് വർഗീസ് വടക്കടത്ത്, തോമസ് പി മാത്യു, ലീന ഉമ്മൻ, വെട്ടിക്കവല പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുജ സജി, ഉമ്മന്നൂർ പഞ്ചായത്ത് അംഗം സുനിൽ റ്റി ഡാനിയേൽ, പ്രഭാകരൻനായർ, മാത്യു സാം, എം കെ അബ്ദുൾ അസീസ്, കെ വിജയകുമാർ എന്നിവർ സംസാരിച്ചു. അഞ്ച് കിലോമീറ്റർ നീളത്തിൽ അഞ്ചര മീറ്റർ വീതിയിൽ ആറ് കോടി രൂപ ചെലവഴിച്ച് ബിഎം ആന്റ് ബിസി ടാറിംഗ് നിലവാരത്തിലാണ് റോഡ് നിർമ്മിക്കുന്നത്.
