അഞ്ചൽ : ഗൃഹനാഥനെ വീട്ടിൽ കയറി വെട്ടിപ്പരിക്കേൽപ്പിച്ച പ്രതിയെ അഞ്ചൽ പോലീസ് അറസ്റ്റ് ചെയ്തു. അഞ്ചൽ താടിക്കാട് മൈലോട്ടുകോണം ലക്ഷം വീട്ടിൽ നജീം (37) നെയാണ് അറസ്റ്റ് ചെയ്തത്. അഞ്ചൽ സ്വദേശിയായ റഹിമിനെയാണ് ഇയാൾ വെട്ടി പരിക്കേൽപ്പിച്ചത്. റഹീമിന്റെ ഭാര്യയേയും മകളെയും പ്രതി ചീത്തവിളിച്ചതു ചോദ്യം ചെയ്തതിലുള്ള വിരോധത്താലാണ് ഇയാൾ സന്ധ്യയോടെ വീട്ടിൽ ആഹരം കഴിച്ചുകൊണ്ടിരുന്ന റഹീമിനെ വെട്ടിപ്പരിക്കേൽപ്പിച്ചത്. അഞ്ചൽ ഇൻസ്പെക്ടർ കെ.ജി ഗോപകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ റാഫി എസ്.ഐ നിസാർ എ.എസ്. ഐ അജിത് ലാൽ ,എസ്.സി.പി.ഒ അനിൽ ചെറിയാൻ ,എസ്.സി.പി.ഒ ബിനു വർഗീസ്, എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
