കൊല്ലം : സംസ്ഥാനത്ത് പോപ്പുലർ ഫ്രണ്ട് ഹർത്താലിൽ വ്യാപക ആക്രമണം. പലയിടത്തും നിരത്തിലിറങ്ങിയ ഹർത്താൽ അനുകൂലികൾ വാഹനങ്ങൾക്ക് കല്ലെറിഞ്ഞു. കടകൾ അടപ്പിച്ചു. കൊല്ലത്ത് പള്ളിമുക്കിൽ ഹർത്താൽ അനുകൂലി പൊലീസ് ഉദ്യോഗസ്ഥരെ ബൈക്കിടിച്ച് വീഴ്ത്തി. എറണാകുളത്ത് കെ എസ് ആര് ടി സി ബസ്സുകള്‍ക്ക് നേരെ കല്ലേറ്. രണ്ട് കെ എസ് ആര് ടി സി ബസ്സുകള്‍ക്ക് നേരേയാണ് കല്ലേറുണ്ടായത്.
