അഞ്ചൽ : അടയ്ക്ക മോഷണം തടയാൻ ശ്രമിച്ച വീട്ടുടമസ്ഥനെ ആക്രമിച്ച രണ്ട് യുവാക്കളെ അഞ്ചൽ പോലീസ് അറസ്റ്റ് ചെയ്തു. അലയമൺ തെക്കേഭാഗം ചരുവിള പുത്തൻവീട്ടിൽ ദീപു (25) , അലയമൺ തെക്കേഭാഗം പാലമൂട്ടിൽ വീട്ടിൽ മനു (27) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. അലയമൺ സ്വദേശിയായ ബേബിയുടെ വസ്തുവിലാണ് പ്രതികൾ അതിക്രമിച്ചു കയറി അടക്ക മോഷ്ടിക്കാൻ ശ്രമിച്ചതും തടയാൻ ശ്രമിച്ച ബേബിയെ ആക്രമിച്ചതും. അഞ്ചൽ ഇൻസ്പെക്ടർ കെ.ജി ഗോപകുമാർ, എസ്.ഐ പ്രജീഷ് കുമാർ, എസ്.ഐ സന്തോഷ് കുമാർ, എ.എസ്.ഐ അജിത്ലാൽ സി.പി.ഒ ദീപു, സി.പി.ഒ സജി എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്.
