കൊട്ടാരക്കര : കഞ്ചാവുമായി ബൈക്കിൽ വന്ന രണ്ട് പേരെ കൊട്ടാരക്കര പോലീസ് അറസ്റ്റ് ചെയ്തു. പള്ളിക്കൽ പുതുവേലിൽ പുത്തൻവീട്ടിൽ ശ്രീകുമാർ (39), കൊട്ടാരക്കര മുസ്ലിം സ്ട്രീറ്റ് ശാസ്താംമുകളിൽ ഷിബു (42) എന്നിവരാണ് അറസ്റ്റിലായത്. മൈലം പ്ലാമൂട് ജംഗ്ഷനിൽ എം.സി റോഡിൽ വച്ച് ബൈക്കിൽ കഞ്ചാവുമായി വന്നപ്പോഴാണ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്നും പ്ലാസ്റ്റിക് ചാക്കിനുള്ളിൽ മൂന്ന് പൊതികളിലായി 6 .05 കിലോ കഞ്ചാവ് പിടിച്ചെടുത്തു. കൊട്ടാരക്കര ഇൻസ്പെക്ടർ വി.എസ് പ്രശാന്ത്, എസ്.ഐ ദീപു കെ .എസ്, എസ്.ഐ രാജീവ്, എസ് ഐ അജയകുമാർ , എസ്.ഐ സുദർശനകുമാർ, എസ്.സി.പി.ഒ ജിജി മോൾ സി.പി.ഒ ഹരി എം.എസ്. സി.പി.ഒ സാഹിത്, സി.പി.ഒ സുരേഷ് കുമാർ, സി.പി.ഒ ഷിബു കൃഷ്ണൻ എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്.
