കൊട്ടാരക്കര : പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ച കേസിൽ മൈലം പള്ളിക്കൽ ചരുവിള പുത്തൻ വീട്ടിൽ ഷംനാദിനെ (23) പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി കെ ബി രവി ഐപിഎസിന്റെ നിർദ്ദേശാനുസരണം കൊട്ടാരക്കര ഡിവൈഎസ്പി ജി. ഡി. വിജയകുമാറിന്റെ നേതൃത്വത്തിൽ കൊട്ടാരക്കര ഐ എസ് എച്ച് ഓ പ്രശാന്ത്, എസ് ഐ ദീപു, എസ് ഐ ബിജു, എസ് സി പി ഓ അനീഷ് എം കുറുപ്പ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
