എഴുകോൺ : കുഴഞ്ഞ് വീണ യുവാവിന്റെ മോതിരം മോഷ്ടിച്ച ആളെ എഴുകോൺ പോലീസ് അറസ്റ്റ് ചെയ്തു. എഴുകോൺ അറുപറക്കോണം ചരുവിള വീട്ടിൽ ബിജു(49) (മൈഡി) നെയാണ് അറസ്റ്റ് ചെയ്തത്. എട്ടാം തീയതിയാണ് കേസിനാസ്പദമായ സംഭവം. എഴുകോൺ സ്വദേശിയായ അനന്തുവിന്റെ മോതിരമാണ് മോഷ്ടിച്ചത്. കൊട്ടാരക്കര ഡി.വൈ.എസ്.പി ജി.ഡി വിജയകുമാറിന്റെ നേതൃത്വത്തിൽ എഴുകോൺ ഇൻസ്പെക്ടർ റ്റി.എസ് ശിവപ്രകാശ്,എസ്.ഐ അനീസ്, എസ്.ഐ വി.വി സുരേഷ് എ.എസ്.ഐ ഷിബു, എ.എസ്.ഐ വിജയൻ, സി.പി.ഒ ഉമേഷ് ലാൽ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാന്റ് ചെയ്തു.
