പൂയപ്പള്ളി : ബസ്സിൽ യാത്രക്കാരിയായ യുവതിയോട് അപമര്യാദയായി പെരുമാറിയ മദ്ധ്യവയസ്കനെ പൂയപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. കുളക്കട ഗീതാലയം വീട്ടിൽ രവീന്ദ്രൻ പിള്ള (54) നെയാണ് അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകിട്ട് കൊട്ടാരക്കരയിൽ നിന്നും ഓടനാവട്ടത്തേക്കുള്ള യാത്രക്കിടയിലാണ് ഇയാൾ യുവതിയോട് അപമര്യാദയായി പെരുമാറിയത്. പൂയപ്പള്ളി എസ്.ഐ അഭിലാഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
