ഡൽഹിയിൽ രാഷ്ട്രപതിക്കു മുന്നിൽ കലാപ്രകടനങ്ങൾ നടത്തിയ ഡിഫറന്റ് ആർട്സ് സെന്ററിലെ ഭിന്നശേഷികളുള്ള വിദ്യാർത്ഥികൾക്ക് നിയമസഭയുടെ അഭിനന്ദനങ്ങൾ അറിയിക്കുന്നതായി നിയമസഭ സ്പീക്കർ എംബി രാജേഷ്. പരിമിതികളെ മറികടന്ന് മുന്നേറുന്ന വിദ്യാർത്ഥികൾ നിയമസഭ സാമാജികർക്കു മുന്നിൽ നടത്തുന്ന കലാപ്രകടനം ഏറെ സന്തോഷം നൽകുന്നതായും സ്പീക്കർ പറഞ്ഞു. സാമൂഹിക സുരക്ഷ മിഷന്റെ അഭിമുഖ്യത്തിൽ നിയമസഭയിലെ ശമ്പരനാരായണൻ തമ്പി ഹാളിൽ സംഘടിപ്പിച്ച ഭിന്നശേഷി വിദ്യാർത്ഥികളുടെ കലാപ്രകടനമായ എംപവറിങ് വിത്ത് ലൗ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
