ശാസ്താംകോട്ട : ഓണാഘോഷവുമായി ബന്ധപ്പെട്ട് ശാസ്താംകോട്ട പോലീസ് സബ് ഡിവിഷൻ പോലീസ് ഉദ്യോഗസ്ഥരുടെ യോഗം കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി കെ..ബി രവി ഐ.പി.എസ്. ന്റെ നേതൃത്വത്തിൽ ഇന്ന് രാവിലെ 10.30 മണിക്ക് പുത്തൂർ പോലീസ് സ്റ്റേഷൻ കോൺഫറൻസ് ഹാളിൽ വച്ച് നടന്നു. യോഗത്തിൽ ഓണാഘോഷവുമായി ബന്ധപ്പെട്ട് നടപ്പിലാക്കേണ്ട മുൻകരുതൽ നടപടികളെപ്പറ്റി പോലീസ് മേധാവി വിശദീകരണം നടത്തി. യോഗത്തിൽ സബ് ഡിവിഷനിൽ ട്രാഫിക് സംവിധാനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനും സാമൂഹ്യ വിരുദ്ധർക്കെതിരെയുള്ള നടപടികൾ ശക്തിപ്പെടുത്തുന്നതിനും തീരുമാനിച്ചു. യോഗത്തിൽ ശാസ്താംകോട്ട സബ് ഡിവിഷൻ ഡി.വൈ.എസ്.പി ഷെരീഫ് .എസ് നെ കൂടാതെ സബ് ഡിവിഷനിലെ എസ്.എച്ച്.ഒ. മാർ സബ് ഇൻസ്പെക്ടർസ് മുതലായവർ പങ്കെടുത്തു.
