ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ കനത്ത മഴയും പ്രളയവും. ഖൈബര്‍ പഖ്തുന്‍ഖ്വ പ്രവിശ്യയില്‍ ചൊവ്വാഴ്ച വരെ ‘മഴ അടിയന്തരാവസ്ഥ’ പ്രഖ്യാപിച്ചു. സ്വാത്ത് നദി വലിയതോതില്‍ കരകവിഞ്ഞ് ഒഴുകുമെന്ന മുന്നറിയിപ്പും പ്രവിശ്യയുടെ ദുരന്തനിവാരണ വിഭാഗം നല്കി. സ്വാത്ത് മേഖലയില്‍ 24 പാലങ്ങളും 50 ഹോട്ടലുകളും ഒലിച്ചുപോയി.
