കേരളത്തെ ഒരു വൈജ്ഞാനിക സമൂഹവും, നവവൈജ്ഞാനിക സമ്പദ് വ്യവസ്ഥയുമാക്കി മാറ്റി തൊഴിലില്ലായ്മ ഘട്ടം ഘട്ടമായി കുറച്ച് പൂർണമായും ഇല്ലാതാക്കാനുള്ള പ്രവർത്തനങ്ങളാണ് സർക്കാർ നടപ്പാക്കുന്നതെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.വി.ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. അടുത്ത നാല് വർഷം കൊണ്ട് 20 ലക്ഷം പേർക്ക് തൊഴിൽ നൽകാനുള്ള സർക്കാരിന്റെ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. പല കാരണങ്ങളാൽ പഠനം മുടങ്ങിയ വനിതകൾക്ക് ശ്രീ നാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ ബിരുദപഠനവും അസാപ് കേരള വഴി നൈപുണ്യ പരിശീലനവും നൽകുന്ന കാസർകോട് ജില്ലാ പഞ്ചായത്തിന്റെ ദർപ്പണം പദ്ധതി അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
