വഴിയോരക്കച്ചവടക്കാർക്ക് ആവശ്യമായ സംരക്ഷണവും സൗകര്യവും ഒരുക്കുന്നതിന് തിരുവനന്തപുരം നഗരസഭ മുൻനിരയിലാണെന്ന് പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി. ‘സ്വാതന്ത്ര്യം തന്നെ അമൃതം’ ആഘോഷ പരിപാടികളുടെ ഭാഗമായി തിരുവനന്തപുരം നഗരസഭയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വഴിയോരകച്ചവട മേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പലതരം പ്രതിസന്ധികളെ അഭിമുഖീകരിച്ചാണ് തെരുവ് കച്ചവടക്കാർ ഉപജീവനം നടത്തുന്നതെന്നും നഗരസഭ നിർദേശങ്ങൾ അനുസരിച്ച് കച്ചവടം നിയമാനുസൃതമായി നടത്തേണ്ടത് ഈ വിഭാഗം തൊഴിലാളികളുടെ നിലനിൽപ്പിന്റെ കൂടി പ്രശ്നമാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
