ശുചിത്വ കേരളത്തിന് ചുക്കാൻ പിടിക്കുന്ന ചാമ്പ്യൻമാരാണ് ഹരിത കർമ്മസേനയെന്ന് മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ. ക്ലീൻ കൽപ്പറ്റ പദ്ധതിയുടെ ഭാഗമായി നഗരസഭയിലെ മാലിന്യ സംസ്കരണത്തിനായി സ്ഥാപിച്ച ഹരിത ബയോ പ്ലാന്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹരിത കർമ്മസേന ഫലപ്രദമായ പ്രവർത്തിക്കുന്ന സംവിധാനത്തിൽ വരണമെന്നും അവർക്ക് കൃത്യമായ വരുമാനം ഉറപ്പാക്കാൻ എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും ബാധ്യസ്ഥരാണെന്നും മന്ത്രി പറഞ്ഞു.
