കൊച്ചി: മരുന്ന് ക്ഷാമം പരിഹരിക്കുമെന്നും നടപടികളെടുത്തെന്നും ആരോഗ്യമന്ത്രി പറയുമ്പോഴും സാധാരണക്കാര്‍ക്ക് മരുന്ന് കിട്ടാനില്ല. സര്‍ക്കാര്‍ ജനറല്‍ ആശുപത്രികള്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലെല്ലാം മരുന്ന് ക്ഷാമം തുടരുകയാണ്. ജൂലായ് അവസാനത്തോടെ മരുന്ന് വിതരണം പൂര്‍ണ തോതിലാകുമെന്ന് അധികൃതര്‍ അറിയിച്ചിരുന്നെങ്കിലും കാര്യമായ മരുന്ന് ശേഖരണം ഇന്നോളമായിട്ടില്ലെന്ന് ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു.
