FCDP യുടെ നേതൃത്വത്തിലുള്ള ഡോൺ ബോസ്കോ ചിൽഡ്രൻസ് ഫോറം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി സൈക്കിൾ റാലി സംഘടിപ്പിച്ചു.

‘ ഹർ ഘർ തിരംഗ’ എന്ന പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന്റെ ഭാഗമായി റാലിക്ക് മുന്നോടിയായി കുട്ടികൾക്ക് ത്രിവർണ പതാകൾ വിതരണം ചെയ്തു. റോട്ടറി ക്ലബ് റോഡിൽനിന്നും ആരംഭിച്ച റാലിയുടെ ഫ്ലാഗ് ഓഫ് കർമം എം. പി ശ്രീ. എൻ. കെ. പ്രേമചന്ദ്രൻ നിർവഹിച്ചു.

160 ഓളം കുട്ടികൾ പങ്കെടുത്ത സൈക്കിൾ റാലി കാനാൽ റോഡ്, വാടി, ആൽത്തറമൂട്, കാവൽ, തങ്കശ്ശേരി വഴി ബീച്ചിൽ പൊതു സമ്മേളനത്തോടെ സമാപിച്ചു. പൊതു സമ്മേളനത്തിൽ ആഗ്നെസ് ജോൺ (ചെയർപേഴ്സൺ, FCDP ), വെറോണിക്ക ആന്റണി (പ്രസിഡന്റ്, TMS ), എൻ. ടോമി (പള്ളിത്തോട്ടം കൗൺസിലർ), ഫാ. ജോബി സെബാസ്റ്റ്യൻ (ഡയറക്ടർ, FCDP ), സിസ്റ്റർ മേരി. കെ (അസ്സി. ഡയറക്ടർ, TMS ) എന്നിവർ ആശംസകൾ നേർന്നു.

തീരദേശത്തെ കുട്ടികളുടെ കൂട്ടായ്മയാണ് ഡോൺ ബോസ്കോ ചിൽഡ്രൻസ് ഫോറം.