പാലക്കാട് : ഒറീസ്സയിൽ നിന്നും മൊത്തമായി കേരളത്തിൽ എത്തിച്ച് ആവശ്യക്കാർക്ക് വിൽപ്പന നടത്തുകയായിരുന്ന ഒറീസ്സ സ്വദേശിയായ രോഹിത്ത് കുമാർ ബഹ്റയെ 8.750 kg കഞ്ചാവുമായി കഞ്ചിക്കോട് ചടയൻകലായ് കിണർ സ്റ്റോപ്പ് പരിസരത്ത് വച്ചാണ് കസബ പൊലീസ് പിടികൂടിയത്. സംസ്ഥാനത്ത് നടത്തിവരുന്ന നർക്കോട്ടിക്ക് ഡ്രൈവിന്റെ ഭാഗമായി കർശനമായ പരിശോധനയിലാണ് പ്രതി പോലീസിന്റെ പിടിയിലായത് .
കഞ്ചിക്കോട് ഇൻഡസ്ട്രിയൽ മേഖലയിൽ രണ്ട് വർഷങ്ങൾക്ക് മുമ്പ് ജോലിക്കെത്തിയ പ്രതി അന്യ സംസ്ഥാന തൊഴിലാളികൾ, കോളേജ് വിദ്യാർത്ഥികൾ എന്നിവരെ ലക്ഷ്യം വെച്ചാണ് കഞ്ചാവ് വിൽപ്പന നടത്തിയിരുന്നത്. ചില്ലറ വിപണിയിൽ നാലര ലക്ഷം രൂപ വരും പിടിച്ചെടുത്ത കഞ്ചാവിന് . വരും ദിവസങ്ങളിലും പരിശോധന ശക്തമായി തുടരും .
പാലക്കാട് ഡിവൈഎസ്പി V K രാജു, കസബ ഇൻസ്പെക്ടർ NS രാജീവ് എന്നിവരുടെ നിർദ്ദേശാനുസരണം കസബ സബ് ഇൻസ്പെക്ടർ എസ്. അനീഷ് , ജഗ്മോഗൻ ദത്ത, Asi രമേഷ് , cpo മാരായ സിജി, ആർ. രാജീദ്, ബിജു, പ്രിൻസ്, ഹോംഗാർഡ് വേണുഗോപാൽ എന്നിവരടങ്ങിയ സംഘമാണ് കഞ്ചാവ് പിടികൂടിയത്. വൈദ്യപരിശോധനക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.
