പൂയപ്പള്ളി : പാചകം ചെയ്യുന്ന പത്രങ്ങൾ വൃത്തിയാക്കുന്നതിനെച്ചൊല്ലി തർക്കമുണ്ടായതിനെ തുടർന്ന് യുവാവിനെ ആക്രമിച്ച പ്രതികളെ പൂയപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. സഹോദരങ്ങൾ ആയ പ്ലാക്കാട് ആലത്തൂർ മരുതുകാലം ഹൗസ് വീട്ടില് വിനീഷ് (37), വിനോദ് (37) എന്നിവരാണ് അറസ്റ്റിലായത്. പൂയപ്പള്ളിയിലെ വാടക വീട്ടിൽ ഇവരുടെ കൂടെ താമസിക്കുന്ന തിരുവനതപുരം പാങ്ങോട് സ്വദേശിയായ വിഷ്ണു (31) ആണ് ആക്രമിക്കപ്പെട്ടത്. വാടകക്ക് താമസിക്കുന്ന വീടിന്റെ ടോപ്പിൽ നിന്ന വിനോദിനെ പ്രതികൾ രണ്ട് പേരും ചേർന്ന് മർദ്ധിക്കുകയായിരുന്നു. പൂയപ്പള്ളി എസ്.ഐ അഭിലാഷ് എ.ആർ, സി.പി.ഒ വിഷ്ണു, സി.പി.ഒ മുരുകേഷ്, സി.പി.ഒ മധു, സി.പി.ഒ അൻവർ എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
