കൊട്ടാരക്കര: സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി കൊട്ടാരക്കര പുലമൺ സൂരജ് ആയുർവേദ റിസർച്ച് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പിനു തുടക്കമായി. രാവിലെ നഗരസഭ ചെയർമാൻ എ ഷാജു ഉദ്ഘാടനം ചെയ്തു. ആശുപത്രി എം.ഡി ഡോ. സുഭാഷ് സോമൻ, ആർ. എം. ഒ ഡോ. സുവിദ്യ, അശ്വിക സുഭാഷ്, കോട്ടാത്തല ശ്രീകുമാർ, സരിഷ്മ, പി. ജി. കുഞ്ഞച്ചൻ, രാജൻ ഇടിക്കുള എന്നിവർ സംസാരിച്ചു. ക്യാമ്പ് 15ന് സമാപിക്കും. എല്ലാ ദിവസവും രാവിലെ 10 മുതൽ വൈകിട്ട് 4 വരെ സൂരജ് ആയുർവേദ മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ നടക്കുന്ന ക്യാമ്പിൽ വിദഗ്ധ ഡോക്ടർമാരുടെ സേവനം ലഭ്യമാണ്. പങ്കെടുക്കുന്ന എല്ലാവർക്കും സൗജന്യ പരിശോധനയും 50 ശതമാനം വിലക്കുറവിൽ ചികിത്സയും ലഭ്യമാക്കുന്നുണ്ട്. ഭിന്നശേഷിക്കാർക്ക് മരുന്നും ചികിത്സയും പൂർണമായും സൗജന്യമാണ്. ഫോൺ: 7478505050, 0474 2994466.
