ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് പല തരത്തിൽ വരുന്ന പ്രയാസങ്ങളെ അതിജീവിച്ച് സർക്കാർ മുന്നോട്ടു പോവുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കഴിഞ്ഞ ആറു വർഷം കൊണ്ട് ദേശീയപാത വികസനത്തിൽ വലിയ മുന്നേറ്റമാണ് ഉണ്ടായത്. പാലക്കാട്, മലപ്പുറം, കോഴിക്കോട് (എൻഎച്ച് 966), കൊച്ചി, മൂന്നാർ, തേനി (എൻഎച്ച് 85), കൊല്ലം, ചെങ്കോട്ട (എൻഎച്ച് 744) ദേശീയപാതകളുടെ വികസനം ദേശീയ പാത അതോറിറ്റിയുടെ പരിഗണനയിൽ വന്നതുതന്നെ സർക്കാരിന്റെ നിരന്തരമായ ഇടപെടലിന്റെ ഫലമായാണ്. തലസ്ഥാനനഗരത്തിന്റെ വികസനത്തിന് വലിയ തോതിൽ ഉതകുന്ന തിരുവനന്തപുരം ഔട്ടർ റിങ് റോഡ് പദ്ധതി സംസ്ഥാനത്തിന് അനുവദിച്ചുകിട്ടിയതും ദേശീയപാതാവികസനത്തിലെ നിർണ്ണായകനേട്ടമാണ്.
