കൊട്ടാരക്കര സ്വദേശിനിയായ 14 വയസ്സുള്ള സ്കൂൾ വിദ്യാർത്ഥിനിയെ ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ച മധ്യവയസ്കനെ കൊട്ടാരക്കര പോലീസ് അറസ്റ്റ് ചെയ്തു. ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടിയെ കഴിഞ്ഞ കുറച്ചു നാളുകളായി ഭീഷണിപ്പെടുത്തി പ്രതി പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു വരികയായിരുന്നു. കഴിഞ്ഞദിവസം പെൺകുട്ടി പീഡന വിവരം ബന്ധുക്കളോട് പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ ചെപ്ര മണ്ണത്താമര എന്ന സ്ഥലത്ത് ജോർജ്ജ് ഭവനിൽ വാടകയ്ക്ക് താമസിച്ചു വരികയായിരുന്ന നെട്ടയം സ്വദേശിയായ മനോജ് എന്ന് വിളിക്കുന്ന മധുവിനെ കൊട്ടാരക്കരയിൽ നിന്നും പോലീസ് എത്തി അറസ്റ്റ് ചെയ്യുകയും പ്രതിയെ പിന്നീട് കോടതിയിൽ ഹാജരാക്കുകയും ചെയ്തു.
