എഴുകോൺ : ആറ്റിൽ കുളിയ്ക്കാനിറങ്ങവെ മെഡിക്കൽ വിദ്യാർത്ഥി മുങ്ങിമരിച്ചു.
അമ്പലത്തുംകാല പുത്തൻപുരയ്ക്കൽ ഡി.വൈ.എസ്.പി(ഡി.സി.ബി കൊട്ടാരക്കര)
എം എം ജോസിന്റെ മകൻ ജോയലാണ് (20) തിരുനെൽവേലിയിലുള്ള ആറ്റിൽ മുങ്ങി മരിച്ചത്. തിരുനെൽവേലി മെഡിക്കൽ കോളേജിലെ രണ്ടാം വർഷ എം ബി ബി എസ് വിദ്യാർഥിയായിരുന്നു. കൂട്ടുകാരുമൊത്ത് ആറ്റിൽ കുളിയ്ക്കവേ കയത്തിൽപ്പെട്ടു ദാരുണാന്ത്യം സംഭവിച്ചതായിട്ടാണ് പ്രാഥമിക നിഗമനം.
