തിരുവനന്തപുരം ∙ 2023–’24 അധ്യയന വർഷം മുതൽ സംസ്ഥാനത്തെ ബോയ്സ്/ഗേൾസ് ഒൺലി സ്കൂളുകൾ നിർത്തലാക്കണമെന്ന് ബാലാവകാശ കമ്മിഷൻ നിർദേശിച്ചു. എല്ലാ സ്കൂളുകളും മിക്സഡ് സ്കൂളുകളാക്കി സഹ വിദ്യാഭ്യാസം ഉറപ്പു വരുത്താനാണ് നിർദേശം.
ഇതിനു മുന്നോടിയായി സ്കൂളുകളിലെ ശുചിമുറികളിലെ ഉൾപ്പെടെ സൗകര്യങ്ങൾ മെച്ചപ്പെടുത്തണം. രക്ഷിതാക്കൾക്കും അധ്യാപകർക്കും സഹവിദ്യാഭ്യാസത്തിന്റെ ആവശ്യത്തെപ്പറ്റി ബോധവൽക്കരണം നൽകണം. ഭരണഘടന അനുശാസിക്കുന്ന സമത്വവും ലിംഗനീതിയും വിവേചനരാഹിത്യവും ഉറപ്പു വരുത്തുന്ന വിദ്യാഭ്യാസ സങ്കൽപമാണു സഹ വിദ്യാഭ്യാസം.