ന്യൂഡൽഹി ∙ നാനാത്വങ്ങളുടെ ഇന്ത്യയിൽ പുതുചരിത്രമെഴുതി ദ്രൗപദി മുർമു രാഷ്ട്രപതി ഭവനിലേക്ക്. ഭാരതത്തിന്റെ 15–ാം രാഷ്ട്രപതിയായി ദ്രൗപദി മുർമുവിന് ഉജ്വല വിജയം. പരമോന്നത പദവിയിലെത്തുന്ന രണ്ടാമത്തെ വനിതയും ആദ്യ ഗോത്രവർഗക്കാരിയുമായ ദ്രൗപദി, സ്വതന്ത്ര ഇന്ത്യയുടെ അഭിമാന നേട്ടങ്ങളിൽ പുതിയ അധ്യായം രചിച്ചാണ് അത്യുന്നത പദവിയിലെത്തുന്നത്. ഏറ്റവും കുറഞ്ഞ പ്രായത്തിൽ അധികാരത്തിലെത്തുന്ന വഹിക്കുന്ന ആദ്യ വ്യക്തിയുമാണ്.
