കോട്ടയം: നീറ്റ് പരീക്ഷയിൽ ദുരനുഭവം നേരിട്ട വിദ്യാർഥിനികൾക്ക് മാനസികവും നിയമപരവുമായ പിന്തുണ നൽകുമെന്നു കേരള സംസ്ഥാന യുവജന കമ്മീഷൻ ചെയർപേഴ്സൺ ഡോ. ചിന്താ ജെറോം പറഞ്ഞു.
കോട്ടയം കളക്ട്രേറ്റിലെ വിപഞ്ചിക കോൺഫറൻസ് ഹാളിൽ നടന്ന അദാലത്തിനുശേഷം മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അവർ.
നീറ്റ് പരീക്ഷ വിഷയത്തിൽ യുവജന കമ്മീഷൻ സ്വമേധയാ കേസെടുത്ത് ജില്ലാ പൊലീസ് മേധാവിയോടും കോളജ് അധികൃതരോടും സമഗ്രമായ റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടതായും ചിന്താ ജേറോം പറഞ്ഞു.
