യൂഎഇ: അബുദാബിയിൽ നേഴ്സ് ആകാൻ ഇനിമുതൽ തൊഴിലിൽ മുൻകാല പരിചയം അവശ്യമില്ലെന്ന് വാർത്തയുമായി അബുദാബി ഹെൽത് അതോറിറ്റി ഓഫ് ഡിപ്പാർട്മെൻറ് (ഹാദ്) . ഇതുവരെയും യു.എ. ഇ. യിൽ നേഴ്സ് ആയി പോകണമെങ്കിൽ രണ്ടു വർഷത്തെ പ്രവർത്തി പരിചയവും, എഴുത്തു പരീക്ഷ പാസ്സാകുകയും വേണമായിരുന്നു. എന്നാൽ ഇപ്പോൾ ഇന്ത്യൻ വംശജർക്ക് അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദ സർട്ടിഫിക്കറ്റും നേഴ്സിങ് കൗൺസിലിംഗിന്റെ രജിസ്ട്രേഷനും ഗുഡ് സ്റ്റാന്റിങ്ങും മതിയാകും.
