കൊട്ടാരക്കര പോലീസ് സ്റ്റേഷൻ അതിർത്തിയിൽപ്പെട്ട മേൽക്കുളങ്ങര എന്ന സ്ഥലത്ത് 80 വയസ്സുള്ള വയോധികനെ അകാരണമായി മർദ്ദിച്ച് അവശനാക്കിയ യുവാവ് കൊട്ടാരക്കര പോലീസ് പിടിയിൽ. വാളകം മേൽക്കുളങ്ങര കാഞ്ഞിരംവിള വീട്ടിൽ മത്തായി എന്ന് വിളിക്കുന്ന ഷിജു (34) വിനെ അറസ്റ്റ് ചെയ്തു. മുൻ കേസുകളിൽ പ്രതിയായ ഷിജു കഴിഞ്ഞ ദിവസം കടമുറിയിൽ താമസിച്ചുവന്ന വയോധികനെ അകാരണമായി മർദ്ദിക്കുകയായിരുന്നു. ഷിജുവിനെ റിമാൻഡ് ചെയ്തു.
