തൃശൂർ:സാങ്കേതികവിദ്യയുടെ നൂതന സാധ്യതകള്‍ പ്രയോജനപ്പെടുത്തി വായനയെ കൂടുതല്‍ ശക്തിപ്പെടുത്താന്‍ കുട്ടികളെ പ്രാപ്തരാക്കണമെന്ന് കേരള സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ് അശോകന് ചരുവില്‍. വായന പുതിയ മേഖലകളിലേയ്ക്ക് വ്യാപിക്കുകയും അനുദിനം വികാസം പ്രാപിക്കുകയുമാണ്. കാലത്തിനൊത്ത് വളരുന്ന വായനയുടെ ആ സാധ്യതകള്‍ പ്രയോജനപ്പെടുത്തുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. വായന മാസാചരണത്തിന്റെ സമാപന ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
