കൊട്ടാരക്കര : താലൂക്ക് ആശുപത്രിയിൽ നിർമ്മാണ സാമഗ്രികൾ കൊണ്ടുപോകാൻ സ്ട്രക്ച്ചറും ലിഫ്റ്റും ഉപയോഗിച്ചത് ഗുരുതര പിഴവാണെന്ന് എഐവൈഎഫ്. സംഭവത്തിൽ കൃത്യമായ പരിശോധന നടത്തി നടപടി സ്വീകരിക്കണം, കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും അല്ലാത്ത പക്ഷം ശക്തമായ പ്രതിഷേധം നടത്തുമെന്നും എ ഐ വൈ എഫ് നേതാക്കൾ പറഞ്ഞു. പ്രതിഷേധത്തിന് മണ്ഡലം സെക്രട്ടറി പി പ്രവീൺ പ്രസിഡന്റ് എൻ ആർ ജയചന്ദ്രൻ ജോയിന്റ് സെക്രട്ടറി ജോബിൻ ജേക്കബ്, കൃഷ്ണകുമാർ, ബി അശ്വന്ത്, ശിവലാൽ വിഘനേഷ് എന്നിവർ പങ്കെടുത്തു
