കൊട്ടാരക്കര: താലൂക്ക് ആശുപത്രിയിൽ രോഗികൾക്കായി ഉപയോഗിക്കേണ്ട സ്ട്രക്ചറും ലിഫ്റ്റിലും താലൂക്ക് ആശുപത്രിയുടെ നിർമ്മാണത്തിന് ആവശ്യമായ മെറ്റലും മണലും കൊണ്ടുപോയി കേടു വരുത്തിയതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ താലൂക്ക് ആശുപത്രി സൂപ്രണ്ടിനെ ഉപരോധിച്ചു. ഇതിന് ഉത്തരവാദികളായ ജീവനക്കാരുടെ മേൽ നടപടി സ്വീകരിക്കാമെന്നും കേടായ ഉപകരണങ്ങൾ മാറ്റി പുതിയത് വാങ്ങിക്കാമെന്ന കൊട്ടാരക്കര താലൂക്ക് ഹോസ്പിറ്റൽ സൂപ്രണ്ട് ഉറപ്പു നൽകിയതിന്റെ അടിസ്ഥാനത്തിൽ ഉപരോധ സമരം അവസാനിപ്പിച്ചു. ഉപരോധ സമരം ഡിസിസി ജനറൽ സെക്രട്ടറി പി ഹരികുമാർ നേതൃത്വം നൽകി. കൊട്ടാരക്കര കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ കണ്ണാട്ട് രവി, കോശി കെ ജോൺ, സേവാദൾ നിയോജകമണ്ഡലം പ്രസിഡണ്ട് വേണു അവണൂർ, സുധീർ തങ്കപ്പ,എന്നിവർ പങ്കെടുത്തു.
