തിരുവനന്തപുരം: കേരളത്തിന്റെ ആരോഗ്യരംഗം ലോകോത്തരമാണെന്ന് തദ്ദേശ സ്വംയംഭരണ വകുപ്പ് മന്ത്രി എ.വി. ഗോവിന്ദന് മാസ്റ്റര്‍. ആരോഗ്യ മേഖലയില്‍ വലിയ പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നത്. നമ്മുടെ ആയുര്‍ദൈര്‍ഘ്യം വികസിത രാജ്യങ്ങളോട് കിടപിടിക്കുന്നതാണ്. അതേസമയം ആരോഗ്യക്ഷമതയും കായികക്ഷമതയും കുറവാണ്. അതില്‍ നമുക്ക് മുന്നേറാനാകണം. നല്ല ആരോഗ്യത്തോടു കൂടി പ്രവര്‍ത്തിക്കണം. ആരോഗ്യകരമായ പശ്ചാത്തലമൊരുക്കണം. രോഗം വരാതിരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ കൂടി നടത്തണം. അതിനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. ആരോഗ്യ മേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച്ചവെച്ച തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള കേരള സര്‍ക്കാരിന്റെ സംസ്ഥാന ആര്‍ദ്രകേരളം പുരസ്കാരത്തിന്റെ ഉദ്ഘാടനം കേരള സര്‍വകലാശാല സെനറ്റ് ഹാളില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
