കടയ്ക്കൽ : വീട്ടിൽ അതിക്രമിച്ച് കയറി വീട്ടമ്മയെയും ഭർത്താവിനെയും ആക്രമിച്ച പ്രതിയെ കടക്കൽ പോലീസ് അറസ്റ്റ് ചെയ്തു. വയല പൂച്ചെടി പണയിൽ വീട്ടിൽ മധു മകൻ മനോജ് (25) നെയാണ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി പ്രതി മദ്യപിച്ചെത്തിയ പ്രതി മുൻ വിരോധത്താൽ ഒരു കൈയ്യിൽ സോഡാ കുപ്പിയും മറ്റേ കൈയ്യിൽ ഒരു നിലവിളക്കുമായി വീടിന്റെ കതക് തള്ളിത്തുറന്ന് അതിക്രമിച്ച് കയറുകയും അജിത്തിനെയും ഭാര്യയെയും ആക്രമിക്കുകയും അസഭ്യം പറയുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. മനോജ് മുൻപും നിരവധി അടിപിടി, മോഷണം തുടങ്ങിയ നിരവധി കേസുകളിൽ പ്രതിയായിട്ടുള്ള ആളാണ്. കടയ്ക്കൽ ഐ.എസ.എച്ച്.ഒ രാജേഷ്, എസ്.ഐ ഷാജി .റ്റി, എ.എസ്.ഐ ഹരികുമാർ, എ.എസ്.ഐ ബിനിൽ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
