ആലുവ: ആലുവ മണപ്പുറത്തെ കർക്കടകവാവ് ബലിതർപ്പണത്തിന്റെ ഭാഗമായി ഏർപ്പെടുത്തുക വൻ സുരക്ഷ. ഇതിന്റെ ഭാഗമായി 15 സി.സി ടിവി കാമറകൾ സ്ഥാപിച്ചു. കടവുകളിൽ ബാരിക്കേഡുകൾ സ്ഥാപിക്കാനും നടപടി സ്വീകരിച്ചിട്ടുണ്ട്.
പ്രവേശനകവാടം മനോഹരമാക്കുന്നതിന്റെ ഭാഗമായി സ്പോൺസർഷിപ്പിൽ ആർച്ച് നിർമ്മാണവും തുടങ്ങിയിട്ടുണ്ട്. ആർച്ച് നിർമ്മാണം കർക്കടകവാവിന് മുമ്പ് പൂർത്തീകരിക്കണമെന്ന് ദേവസ്വം ബോർഡ് നിർദ്ദേശം നൽകിയിട്ടുണ്ട്.