ചുമട്ടു തൊഴിലാളികളുടെ മക്കൾക്കുള്ള ലാപ്ടോപ്പ്, പഠനോപകരണ വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം പൊതുവിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു. സർക്കാർ മെഡിക്കൽ/ എഞ്ചിനീയറിംഗ് കോളേജുകളിൽ 2018-19, 2019-20, 2020-21, 2021-22 അധ്യയന വർഷങ്ങളിൽ മെറിറ്റ് അടിസ്ഥാനത്തിൽ പ്രവേശനം നേടിയ പഠന മികവുള്ള വദ്യാർഥികൾക്കാണു ലാപ്ടോപ്പുകൾ വിതരണം ചെയ്തത്. ഒന്ന് മുതൽ അഞ്ച് വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കു പഠനോപകരണങ്ങളും നൽകും. സംസ്ഥാന ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോർഡിന്റെ നേതൃത്വത്തിൽ നടക്കുന്ന പദ്ധതിയിലൂടെ സംസ്ഥാനതലത്തിൽ ഒരു കോടിയോളം രൂപ ചെലവഴിച്ച് ഏഴായിരത്തോളം കുട്ടികൾക്കു പഠനോപകരണങ്ങളും വിതരണം ചെയ്തു.
