തിരുവനന്തപുരം : തദ്ദേശസ്ഥാപനങ്ങളിൽ 2020ൽ നടന്ന പൊതുതിരഞ്ഞെടുപ്പിൽ മത്സരിച്ച ചെലവ് കണക്ക് സമർപ്പിക്കാത്തതോ പരിധിയിൽ കൂടുതൽ ചെലവഴിച്ചതോ ആയ 9202 സ്ഥാനാർത്ഥികളുടെ കരട് ലിസ്റ്റ് അയോഗ്യത കൽപ്പിക്കുന്നതിനായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ വെബ്സൈറ്റിൽ (www.sec.kerala.gov.in) പ്രസിദ്ധീകരിച്ചു. കരട് ലിസ്റ്റിൽ ഉൾപ്പെട്ടവർ പത്ത് ദിവസത്തിനകം ചെലവ് കണക്കോ കാരണമോ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥന് നൽകാത്തപക്ഷം ഇനിയൊരറിയിപ്പില്ലാതെ അഞ്ച് വർഷത്തേയ്ക്ക് അയോഗ്യത കൽപ്പിക്കുമെന്ന് കമ്മീഷണർ എ.ഷാജഹാൻ അറിയിച്ചു.
