പുനലൂരിൽ ഇന്ധനം നിറയ്ക്കാനായി പെട്രോൾ പമ്പിൽ എത്തിയ ആംബുലൻസ് ഡ്രൈവർക്ക് ക്രൂരമർധനമേറ്റ സംഭവത്തിൽ പ്രതിയെ പുനലൂർ പോലീസ് അറസ്റ്റ് ചെയ്തു. വാളക്കോട് പ്ലാച്ചേരി സ്വദേശിയായ വിശാഖ് (24) എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. പുനലൂർ താലൂക്ക് ആശുപത്രിയിലെ ആംബുലൻസ് ഡ്രൈവറായ മിറാഷിനാണ് മർദ്ദനമേറ്റത്. കഴിഞ്ഞദിവസം രാത്രി പതിനൊന്ന് മണിയോടെയാണ് കേസിനാസ്പദമായ സംഭവം. പുനലൂർ താലൂക്ക് ആശുപത്രിയിൽ ആംബുലൻസ് ഡ്രൈവറായ മിറാഷ് എന്ന ഉണ്ണി ഇന്ധനം നിറയ്ക്കാനായി പെട്രോൾപമ്പിലേക്ക് എത്തി. ഇന്ധനം നിറച്ച ശേഷം പണം കൊടുക്കുന്നതിനിടെ പുറകിൽ നിന്ന് വിശാഖ് എന്നയാൾ ഓടിയെത്തിയ ശേഷം മിറാഷിനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. പമ്പിലെ സിസിടിവി ക്യാമറയിലാണ് ദൃശ്യങ്ങൾ പതിഞ്ഞത്. പുനലൂർ താലൂക് ആശുപത്രിയിൽ വച്ചു അറസ്റ്റിൽ ആയ വിശാഖും, മർദ്ദനമെറ്റ ഉണ്ണിയും തമ്മിൽ മൊബൈൽ തട്ടിപ്പറിച്ചതുമായി ഉണ്ടായ മുൻ വൈരാഗ്യമാണ് അക്രമത്തിന് കാരണം. മർദ്ദനമേറ്റ ആംബുലൻസ് ഡ്രൈവർ പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. പിടിയിലായ വിശാഖ് മുൻപും അടിപിടി കേസ്സിൽ അറസ്റ്റിൽ ആയിട്ടുള്ള ആളാണ്. പുനലൂർ എസ്.ഐ ഹരീഷ്, എസ്.ഐ സുരേഷ്, എസ്.ഐ മനോജ്, എ.എസ്.ഐ അമീൻ, സി.പി.ഒ അജീഷ് എന്നിവരടങ്ങിയ സംഘം ആണ് പ്രതിയെ അറസ്റ്റ് ചെയ്ത്.
