കിഴക്കേ കല്ലട പോലീസ് സ്റ്റേഷൻ പരിധിയിലെ നിരന്തര കുറ്റവാളിയും റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള ആളുമായ മൺറോതുരുത്ത് നെൽമേനി കിഴക്ക് സൈജു ഭവനത്തിൽ സൈജു (37) വിനെ കിഴക്കേ കല്ലട പോലീസ് അറസ്റ്റ് ചെയ്തു . കല്ലട ബാറിന് സമീപം യുവാവിനെ കത്തി കൊണ്ട് കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചതാണ് കേസിനാസ്പദമായ സംഭവം. ഒളിവിലായിരുന്ന സൈജുനെ ശാസ്താംകോട്ട ഡി.വൈ എസ് പി യുടെ നിർദേശാനുസരണം കിഴക്കേ കല്ലട സ്റ്റേഷൻ ഹൗസ് ഓഫീസർ സുധീഷ് കുമാർ എസിന്റെ മേൽനോട്ടത്തിൽ എസ് ഐ അനീഷ്. ബി, എസ്.സി.പി.ഒ മാരായ രാഹുൽ, സുരേഷ് ബാബു എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തത്. നിരവധി കേസുകളിൽ പ്രതിയായി ജയിൽ വാസത്തിലായിരുന്ന, കിഴക്കേ കല്ലട പോലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള സൈജുവിനെതിരെ കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള നടപടികൾ സ്വീകരിക്കും.
