തിരുവനന്തപുരം: എകെജി സെന്ററിന് നേര്‍ക്കുണ്ടായ ബോംബ് ആക്രമണത്തില്‍ വ്യാപക പ്രതിഷേധം. എകെജി സെന്ററിന് നേരെ നടന്ന ആക്രമണത്തെ ബഹുജനങ്ങളെ അണിനിരത്തി സമാധാനപരമായ പ്രതിഷേധം സംഘടിപ്പിക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ആവശ്യപ്പെട്ടു.
ആക്രമണം ഉണ്ടായതറിഞ്ഞ് എകെജി സെന്ററിന് സമീപം തടിച്ചുകൂടിയ സിപിഎം-ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. എകെജി സെന്ററിന് നേര്‍ക്കുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് തിരുവനന്തപുരത്തിന് പുറമെ വിവിധ ജില്ലകളിലും പ്രതിഷേധ പ്രകടനം നടന്നു. പത്തനംതിട്ട ഡിസിസി ഓഫീസിലേക്ക് നടന്ന പ്രകടനത്തില്‍ സിപിഎം പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളും ഉണ്ടായി. കോഴിക്കോടും പ്രകടനം നടന്നു.