കൊല്ലം റൂറൽ : സ്കൂൾ വിദ്യാർത്ഥിനിയോട് KSRTC ബസിൽവച്ച് അപമര്യാദയായി പെരുമാറുകയും നഗ്നത പ്രദർശനം നടത്തുകയും ചെയ്ത പ്രതിയെ കൊല്ലം റൂറൽ പോലീസ് പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തു. ഇടമൺ മുകളുവിള വീട്ടിൽ വിനോദ് (39) നെയാണ് അറസ്റ്റ് ചെയ്തത്. KSRTC ബസിൽ യാത്ര ചെയ്യുകയായിരുന്ന പ്രതി സ്കൂൾ വിദ്യാർത്ഥികളും മറ്റും ഇരുന്ന് യാത്ര ചെയുന്ന സീറ്റിനോട് ചേർന്ന് നിന്ന് ലൈംഗിക ഉദ്യേശത്തോട് കൂടി നഗ്നത പ്രദർശനം നടത്തുകയായിരുന്നു.
