അഞ്ചൽ : ബൈക്കിലെത്തി വീട്ടമ്മയുടെ മാല മോഷ്ടിച്ച കേസിൽ പ്രതിയെ അഞ്ചൽ പോലീസ് അറസ്റ്റ് ചെയ്തു. കേരളപുരം പെരുമ്പുഴ ആലുംമൂട് നെല്ലിവിള പുത്തൻവീട്ടിൽ സുധീർ (36) നെയാണ് അറസ്റ്റ് ചെയ്തത്. വടമൺ കാട്ടുമ്പുറം തുണ്ടുവിളതെക്കതിൽ വീട്ടിൽ ലക്ഷ്മിക്കുട്ടി (68) യുടെ മാലയാണ് മോഷ്ടിച്ചത്. 17.06.2022 തീയതിയാണ് കേസിനാസ്പദമായ സംഭവം. അന്നേ ദിവസം ഉച്ചയോടെ അഗസ്ത്യക്കോട് സ്കൂൾ ജംഗ്ഷനിൽ നിന്നും വീട്ടിലേക്ക് നടന്ന് പോകവേ കാട്ടുമ്പുറത്തേക്ക് തിരിയുന്ന ട്രാൻസ്ഫോർമറിന് സമീപം വച്ച് ബൈക്കിലെത്തിയ പ്രതി വീട്ടമ്മയോട് അഡ്രസ്സ് തിരക്കിയശേഷം കഴുത്തിൽ ധരിച്ചിരുന്ന മാല പൊട്ടിച്ചുകൊണ്ട് പോകുകയായിരുന്നു. കടക്കൽ ഐ.എസ്.എച്ച്. ഒ ഗോപകുമാർ , എസ്.ഐ നിസാർ , എസ്.സി.പി.ഒ ബിനു വർഗീസ്,സി.പി.ഒ ഹരീഷ് , സി.പി.ഒ രഞ്ജിത്, സി.പി.ഒ ദീപു എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
