കൊട്ടാരക്കര : തൃക്കണ്ണമംഗൽ എസ്.കെ.വി.വി.എച്ച്.എസ്.എസിലെ എസ്. പി.സി യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ യോഗാ ദിനാചരണം നടത്തി. പി. റ്റി.എ പ്രസിഡൻ്റ് ജി.ലിനു കുമാറിൻ്റെ അദ്ധ്യക്ഷതയിൽ മുനിസിപ്പൽ ചെയർമാൻ എ.ഷാജു ഉദ്ഘാടനം ചെയ്തു. മുൻ സന്തോഷ് ട്രോഫി ടീം ക്യാപ്റ്റൻ കുരികേശ് മാത്യു മുഖ്യ പ്രഭാഷണം നടത്തി.
ബിജോയ്നാഥ്.എൻ എൽ, ഐ. ബി. ബിന്ദുകുമാരി. പി.ആർ.ഗോപകുമാർ, കെ.ഹർഷരാജ്, ജയേഷ് ജയപാൽ, അശ്വതി. എ, എസ്.പ്രദീപ് കുമാർ എന്നിവർ പ്രസംഗിച്ചു.
