എഴുകോൺ: വീട്ടിനുള്ളിൽ ചാരായം വാറ്റിയ പ്രതിയെ എഴുകോൺ പോലീസ് അറസ്റ്റ് ചെയ്തു. പൊരിക്കൽ ഇടവട്ടം തടത്തിവിള വീട്ടിൽ വിഷ്ണു (29) വിനെയാണ് അറസ്റ്റ് ചെയ്തത്. ഇയാൾ താമസിച്ച് വന്നിരുന്ന പെരിക്കൽ തടത്തിവിള വീട്ടിൽ നിന്നും 90 ലിറ്ററോളം കോടയും വാറ്റ് ഉപകരണങ്ങളും കണ്ടെടുത്തു. എഴുകോൺ പോലീസ് ഇൻസ്പെക്ടർ ശിവപ്രകാശിന്റെ നേതൃത്വത്തിൽ എസ്.ഐ അനീസ്, എസ്.ഐ ഉണ്ണികൃഷ്ണ പിള്ള, എസ്.ഐ ജയപ്രകാശ്, സി.പി.ഒ മാരായ ബിജുകുമാർ, വിനീത്, രാഹുൽ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
