ജില്ലയില്‍ ഹോമിയോപ്പതിയിലൂടെ സമഗ്രമായ ആരോഗ്യപരിപാലനം ഉറപ്പു വരുത്തുന്നതിനായി സാംക്രമിക രോഗ നിയന്ത്രണവും പ്രതിരോധ പ്രവര്‍ത്തനങ്ങളും നടത്തിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ഹോമിയോ) ഡോ. ഡി. ബിജു കുമാര്‍. കഴിഞ്ഞ ഒരു വര്‍ഷക്കാലം നടപ്പാക്കിയ പ്രധാന വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍: ദമ്പതികള്‍ക്ക് സന്താന സൗഭാഗ്യം നല്കുന്ന ഹോമിയോപ്പതിയുടെ വന്ധ്യത നിവാരണ ചികിത്സ കാര്യക്ഷമമാക്കി. സ്ത്രീകളുടെ സുരക്ഷിതത്വം, സമത്വം, ശാരീരിക മാനസിക ആരോഗ്യ പരിപാലനം എന്നിവ ലക്ഷ്യമാക്കി ആരംഭിച്ച സ്ത്രീ സാന്ത്വന പദ്ധതിയായ സീതാലയത്തിന്റ സേവനം കൂടുതല്‍ വിപുലമാക്കി. കൗമാരക്കാരുടെ ശാരീരിക, മാനസിക വ്യക്തിത്വ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി സദ്ഗമയ പദ്ധതി നടപ്പാക്കി.
